Family Clash | രണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം വൻ സംഘത്തിൽ കലാശിച്ചു; നാലു പേർക്ക് വെട്ടേറ്റു; മൂന്ന് പേർ വധശ്രമ കേസിൽ അറസ്റ്റിൽ
● ചെങ്കള നാലാം മൈലിൽ ഞായറാഴ്ച രാത്രിയാണ് സംഘർഷം.
● നാലുപേർക്ക് വെട്ടേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.
● സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
● മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
കാസർകോട്: (KasargodVartha) ചെങ്കള നാലാം മൈലിൽ ഞായറാഴ്ച രാത്രി വൈകി രണ്ട് കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തർക്കം വൻ സംഘട്ടനത്തിൽ കലാശിച്ചു. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വിരോധമാണ് സംഘർഷത്തിന് കാരണം. കൂട്ടത്തല്ലിൽ നാലുപേർക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
നാലാം മൈൽ സിറ്റിസൺ നഗറിലെ ഫയാസ് വില്ലയിൽ സൈനുദ്ദീന്റെ മകൻ ഇബ്രാഹിം സൈനുദ്ദീൻ (62), മടവൂർ റോഡ് തൈവളപ്പിലെ മുഹമ്മദിന്റെ മകൻ റസാഖ് മുഹമ്മദ്, ഫയാസ് വില്ലയിലെ മുഹമ്മദിന്റെ മകൻ മുൻഷീദ് ടി.എം. (28), ഫയാസ് വില്ലയിലെ ഇബ്രാഹിം മുൻഷീദിന്റെ മകൻ ഫവാസ് (20) എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫവാസിനെ മംഗളൂരു ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൊയ്‌ദീൻ (65), അസ്ഹറുദ്ദീൻ (29), മിഥിലാജ് (24) എന്നിവരെയാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൽ ഖാദർ എന്ന ചെക്കു, മുജ്ജു, നാഫീസ്, കണ്ടാൽ അറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 189 (2), 191(2), 191 (3), 126 (2), 118 (1), 109 (1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികൾ പടക്കം പൊട്ടിച്ചത് വെട്ടേറ്റ സൈനുദ്ദീന്റെ മകനും സുഹൃത്തുക്കളും ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് മാരകായുധങ്ങളായ കത്തി, വാൾ തുടങ്ങിയവ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തതെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. ഇബ്രാഹിം സൈനുദ്ദീനെ പിറകിൽ നിന്നും പിടിച്ച് വെച്ച് തലയ്ക്കും മുതുകത്തും കുത്തുകയും, തടയാൻ ചെന്ന അദ്ദേഹത്തിൻ്റെ അനുജനെയും മരുമകനെയും വാൾ കൊണ്ട് വെട്ടുകയും, ഇബ്രാഹിം സൈനുദ്ദീന്റെ മകനെ കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്റെ മൊഴി വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. റോജൻ ആശുപത്രിയിൽ രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
A dispute between two families in Chenkala escalated into a violent clash, resulting in four people being injured with sharp weapons. The altercation was triggered by an argument over the bursting of firecrackers. Vidyanagar police have arrested three individuals in connection with the incident, and an investigation is underway for others involved.
#ChenkalaClash #FamilyFeud #ViolentAttack #Kasaragod #ArrestsMade #PoliceInvestigation