കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി
Jan 25, 2017, 22:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 25.01.2017) പൈവളിഗെ ബായാര്‍പദവ് സുന്നക്കട്ടയില്‍ പൊട്ടക്കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവാവിന്റെ പോക്കറ്റില്‍ നിന്നും 3.10 ലക്ഷം രൂപ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ ഇത്രയും വലിയ തുക കണ്ടെത്തിയത്. രണ്ടായിരത്തിന്റെ നോട്ടുകളാണ് കൂടുതലും ഉണ്ടായിരുന്നത്. (www.kasargodvartha.com)
മുഖത്തും കഴുത്തിനും മറ്റുമായി കുത്തേറ്റ മാരകമായ പരിക്കുകളും കണ്ടെത്തി. വിറകുവെട്ടുകാര്‍ ഉപയോഗിക്കുന്ന ആപ്പ് പോലുള്ള മരക്കഷ്ണവും മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുനിന്നും കണ്ടെത്തിയ മുളകുപൊടിക്കടുത്ത് പൊട്ടിയ വാഹനത്തിന്റെ ഗ്ലാസ് ഓമ്‌നി വാനിന്റേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മരിച്ചയാള്‍ക്ക് ഏതാണ്ട് 40 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. തടിച്ച് കറുത്ത കഷണ്ടിത്തലയുള്ള ആളാണ് കൊല്ലപ്പെട്ടത്. പാന്റും ഷര്‍ട്ടുമാണ് മരിച്ചയാളുടെ വേഷം. ഷര്‍ട്ടിന്റെയും പാന്റിന്റെയും നിറം ചളിയും മണലും പുരണ്ടതിനാല്‍ വ്യക്തമായിട്ടില്ല. മരിച്ചയാളുടെ മുഖത്ത് ചോരയും മണലും പുരണ്ട നിലയിലായിരുന്നു. കിണറിന് 15 മീറ്ററോളം താഴ്ചയുണ്ട്. (www.kasargodvartha.com)
കുമ്പള സിഐ വി വി മനോജ്, മഞ്ചേശ്വരം എസ്‌ഐ പ്രമോദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് ആണ് കിണറ്റില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. പിന്നീട് മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദമായ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനയക്കുമെന്ന് പോലീസ് പറഞ്ഞു.
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലായിരിക്കാം കൊലപാതകമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ മരിച്ചയാളുടെ പോക്കറ്റില്‍ ലക്ഷങ്ങളുണ്ടായിട്ടും സംഘം കൊണ്ടുപോകാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പണം പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചത് അന്വേഷണം വഴിതിരിച്ചുവിടാനാണോ എന്ന് സംശയമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News:
മഞ്ചേശ്വരത്ത് യുവാവിനെ അടിച്ചുകൊന്ന് കിണറില്‍ തള്ളി; കിണറ്റിന്‍കരയില്‍ മുളകുപൊടിയും വാഹനത്തിന്റെ പൊട്ടിയ ഗ്ലാസും കണ്ടെത്തി
Keywords: Kerala, kasaragod, Crime, Manjeshwaram, Bayar, paivalika, Deadbody, Well, Police, Kumbala, Murder, cash, Top Headlines, Death of youth: Rs 3.lakh found from pocket.