Arrested | ചത്ത പോത്തിനെ പൊതുസ്ഥലത്ത് ഉപേക്ഷിച്ചു; പ്രതികളെ തന്ത്രപൂർവമായ നീക്കത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു
Jun 24, 2023, 19:33 IST
നീലേശ്വരം: (www.kasargodvartha.com) ചത്ത പോത്തിനെ പൊതുസ്ഥലത്ത് ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ മാരുതി (28), ചേതന്‍ (23) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 16നായിരുന്നു സംഭവം. കരിന്തളം കീഴ്മാല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് കേസ്. പൊലീസിന്റെ തന്ത്രപൂർവമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്. സിസിടിവി കാമറകളും, മൊബൈൽ ഫോൺ ലൊകേഷൻ അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചാണ് അന്വേഷണം യഥാർഥ പ്രതികളിലേക്ക് എത്തിയത്.
എസ്ഐമാരായ കെ ശ്രീജേഷ്, ടി വിശാഖ്, മധുസൂദനന്‍ മടിക്കൈ, പൊലീസ് ഉദ്യോഗസ്ഥരായ യു വി മധുസൂദനന്‍, സഈദ്, വിജേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Keywords: Kerala, News, Kasaragod, Neeleshwaram, Dead Buffalo, Dumped, Police, Case, Arrested, Dead buffalo dumped in public place: 2 arrested.
< !- START disable copy paste -->