സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എട്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് കസ്റ്റഡിയില്‍, പീഡനത്തിനിരയായത് രണ്ടാം ഭാര്യയിലെ കുട്ടി
Dec 22, 2017, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എട്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡനത്തിരയായ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 16 വയസുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.
തന്നെ എട്ടാമത്തെ വയസ് മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പിതാവ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയിലെ കുട്ടിയെയാണ് എട്ടു വര്‍ഷക്കാലം പിതാവ് പീഡിപ്പിച്ചത്. പീഡനം മൂലം മാനസികമായി തളര്‍ന്ന പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സഹപാഠികള്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
സഹപാഠികള്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി രേഖാമൂലം പോലീസില്‍ പരാതി നല്‍കിയത്. പിതാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞതായാണ് വിവരം.
Keywords: Kasaragod, Kerala, news, father, custody, Police, case, Investigation, Molestation, Top-Headlines, Crime, Daughter molested by Father; police case registered < !- START disable copy paste -->
തന്നെ എട്ടാമത്തെ വയസ് മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പിതാവ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് രണ്ടു ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയിലെ കുട്ടിയെയാണ് എട്ടു വര്‍ഷക്കാലം പിതാവ് പീഡിപ്പിച്ചത്. പീഡനം മൂലം മാനസികമായി തളര്‍ന്ന പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സഹപാഠികള്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
സഹപാഠികള്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി രേഖാമൂലം പോലീസില്‍ പരാതി നല്‍കിയത്. പിതാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിയെ പിന്നീട് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞതായാണ് വിവരം.
Keywords: Kasaragod, Kerala, news, father, custody, Police, case, Investigation, Molestation, Top-Headlines, Crime, Daughter molested by Father; police case registered