city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug Seizure | സ്കൂട്ടറിൽ സൊറ പറഞ്ഞിരുന്ന യുവാക്കളിൽ നിന്ന് കുമ്പളയിൽ മാരക മയക്കുമരുന്ന് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

Photo: Arranged

● ആറ് ഗ്രാം എം.ഡി.എം.എ കണ്ടെത്തി. 
● സുഹൈലും റഫീഖുമാണ് അറസ്റ്റിലായത്. 
● പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.

കുമ്പള: (KasargodVartha) കുമ്പളയിൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സ്കൂട്ടറിന് മുകളിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്ന് മാരക മയക്കുമരുന്ന് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി എടനാട് മുഖാരിക്കണ്ടം റോഡരികിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പൊലീസിനെ കണ്ടപ്പോൾ പരിഭ്രാന്തരായ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എ. കണ്ടെത്തിയത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സുഹൈൽ (27), റഫീഖ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 6.290 ഗ്രാം എം.ഡി.എം.എ.യാണ് പൊലീസ് കണ്ടെടുത്തത്.

കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ നിജിൽ, രതീഷ് കാട്ടാമ്പള്ളി എന്നിവർ ചേർന്നാണ് ഈ മയക്കുമരുന്ന് വേട്ട നടത്തിയത്. പ്രദേശത്തെ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

In Kumbala, police on patrol arrested two youths, Suhail (27) and Rafique (39), who were chatting on a scooter, and seized 6.290 grams of MDMA from them. The arrest occurred near Edanad Mukharikkandam road on Monday night. Police suspect they were involved in supplying drugs to local youths, and further investigation is underway.

#Kumbala #DrugSeizure #MDMA #KeralaPolice #Arrest #Narcotics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia