കുറ്റവാളികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി; കാസര്‍കോട്ട് 9 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി അറസ്റ്റുചെയ്തത് 44 പേരെ
Aug 3, 2018, 09:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2018) കുറ്റവാളികള്‍ക്കെതിരെ നടപടി കര്‍ശനമാക്കിയതോടെ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ അറസ്റ്റുകളുടെ എണ്ണം കൂടുകയും ചെയ്തു. ഒമ്പത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത് ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര എന്നിവിടങ്ങളിലാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സബ് ഡിവിഷനില്‍ 44 എല്‍പിസി വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ ഹൊസ്ദുര്‍ഗില്‍ മാത്രം 20 കുറ്റവാളികളെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ എ സന്തോഷ്‌കുമാര്‍, എസ്‌ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രഭേഷ്, മഹേഷ്, സുരേഷ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പതിനെട്ടോളം എല്‍പിസി വാറണ്ട് പ്രതികളെ പിടികൂടിയിട്ടുണ്ട്. മീനാപ്പീസിലെ മുഹമ്മദ് ഷംസുദ്ദീന്‍, വടകരമുക്കിലെ മുഹമ്മദ് ഫൈസല്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അബ്ദുള്‍ റിയാസ്, നിയാദ്, ഉപ്പിലിക്കൈയിലെ ബിജു, ആവിക്കരയിലെ സുധീഷ്, നാസര്‍, അബ്ദുല്‍ സലീം, അബ്ദുല്‍ ലത്വീഫ് കൊളവയല്‍, വൈശാഖ് മേലടുക്കം, രവീന്ദ്രന്‍ ഏച്ചിക്കാനം, അഹമ്മദ് ചിത്താരി, ബല്ലാക്കടപ്പുറത്തെ ഷംസുദ്ദീന്‍, ഉബൈദ്, പുതുക്കൈയിലെ വിനോദ്കുമാര്‍, ചന്ദ്രന്‍, അടോട്ടെ ഷിജു, വേണുഗോപാലന്‍, ബാബാനഗറിലെ റഫീഖ് എന്നിവരാണ് കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റുചെയ്തത്.
പി കെ സുധാകരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ നിലപാട് കര്‍ക്കശമാക്കിയിരിക്കുകയാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവില്‍ കഴിയുന്ന മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാനും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, arrest, Accuse, Crime, Kanhangad, Top-Headlines, Criminal Activities; 44 arrested under 9 Police stations in Kasaragod
< !- START disable copy paste -->