Arrest | കാസര്‍കോട് നഗരസഭാ ഓഫീസില്‍ കയറി അതിക്രമം കാട്ടിയെന്ന കേസിൽ കരാറുകാരൻ റിമാൻഡിൽ
● ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതായി പരാതി.
● എൻജിനീയറിംഗ് സ്റ്റോര്‍ മുറിയുടെ ഗ്ലാസ് തകർത്തു.
● അസി. സെക്രട്ടറി ശൈലേഷാണ് പരാതി നൽകിയത്.
● കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലടച്ചു.
കാസര്‍കോട്: (KasargodVartha) നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ കരാറുകാരൻ അറസ്റ്റിൽ. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലടച്ചു.
കരാറുകാരനായ ഫൈസൽ (40) എന്നയാളെയാണ് റിമാൻഡ് ചെയ്തത്. നഗരസഭാ അസി. സെക്രടറി എം ശൈലേഷിന്റെ പരാതിയിലാണ് പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഫൈസൽ നഗരസഭാ ഓഫീസില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും ജീവനക്കാരായ ശ്രീജിത്ത് ഭട്ടതിരി, ഗംഗാധരന്‍ ജി, ചിത്രാദേവി, ഹരികൃഷ്ണന്‍ എന്നിവരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കെട്ടിടത്തിനകത്തുള്ള എൻജിനീയറിംഗ് സ്റ്റോര്‍ മുറിയുടെ ഗ്ലാസ് തകര്‍ത്ത് പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Contractor Faisal (40) was arrested and remanded for trespassing in the Kasargod Municipality office, abusing staff, obstructing duty, and damaging property.
#Kasargod #Municipality #Contractor #Arrest #Remand #KeralaNews