Assault | ബന്ധുവിനെ ചീത്തവിളിച്ച വിരോധത്തിൽ യുവാവിനെ മർദിച്ചതായി പരാതി; 11 പേർക്കെതിരേ കേസ്
● ജനുവരി ഒമ്പതിന് സന്ധ്യക്ക് 7:45ന് മണിയോടെ എടനീരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● ഭാരതീയ ന്യായ സംഹിത (BNS) യിലെ വകുപ്പുകളായ 189(2), 191(2), 191(3), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
● പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വിദ്യാനഗർ: (KasargodVartha) ബന്ധുവിനെ ചീത്തവിളിച്ച വിരോധത്തിൽ യുവാവിനെ മരവടി കൊണ്ട് അടിച്ചു പരുക്കേൽപിച്ചുവെന്ന പരാതിയിൽ 11 പേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ചെർക്കള പാടിയിലെ സത്യൻ്റെ (37) പരാതിയിൽ പ്രഭാകരൻ (54), ശശി (40) എന്നിവർക്കും കണ്ടാലറിയാവുന്ന ഒമ്പത് പേർക്കുമെതിരെയാണ് കേസ്.
ജനുവരി ഒമ്പതിന് സന്ധ്യക്ക് 7:45ന് മണിയോടെ എടനീരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ മരവടിയും മരത്തിന്റെ പലകയും കൊണ്ട് അക്രമിക്കുകയും കോളറിൽ പിടിച്ച് തള്ളുകയും കൈകൊണ്ടും കാലുകൊണ്ടും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിത (BNS) യിലെ വകുപ്പുകളായ 189(2), 191(2), 191(3), 126(2), 115(2), 118(1), 190 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
#Kasaragod #CrimeNews #Assault #PoliceInvestigation #Vidhyanagar #FamilyDispute