Clash | ഹോളി ആഘോഷത്തിനിടെ പയ്യന്നൂര്‍ കോളജില്‍ കൂട്ടത്തല്ല്; ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാർഥിയെ സീനിയർ വിദ്യാര്‍ഥികൾ വളഞ്ഞിട്ട് തല്ലി
● സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
● ആറ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
പയ്യന്നൂർ: (KasargodVartha) കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികളാണ് പരസ്പരം തല്ലി ചോര പൊടിച്ച് ഹോളി ആഘോഷിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ഥി അര്‍ജുന് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ അര്‍ജുന്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സീനിയര്‍ വിദ്യാര്‍ഥികളാണ് അക്രമിച്ചതെന്ന് അര്‍ജുന്‍ പറയുന്നു. 25-ലധികം വിദ്യാര്‍ഥികള്‍ കൂട്ടമായാണ് അര്‍ജുനെ വളഞ്ഞിട്ട് അക്രമിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നുവെന്ന് ആരോപിച്ചാണ് സീനിയർ വിദ്യാർഥികൾ ഹോളി ആഘോഷത്തിനിടെ മർദിച്ചതെന്നാണ് അര്‍ജുന്‍ പറയുന്നത്. അര്‍ജുന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസ് എടുത്തു.
വിദ്യാര്‍ഥിയുടെ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ സൂചിപ്പിക്കുന്നത്. അർജുൻ ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പയ്യന്നൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
A clash broke out between senior and junior students at Payyannur College during Holi celebrations, resulting in injuries to several students. A first-year Hindi student, Arjun, sustained a rib injury and is hospitalized. He alleges that over 25 senior students assaulted him for associating with second-year students. Payyannur police have registered a case and are investigating the incident, which was also captured in widely circulated video footage.
#PayyannurCollegeClash, #HoliFight, #StudentViolence, #KeralaCollege, #JuniorSeniorClash, #Payyannur