കുട്ടികളുടെ ഒളിച്ചോട്ടം തടയാന്‍ ബോധവല്‍ക്കരണവുമായി ചൈല്‍ഡ് പ്രൊട്ടക്ട് ടീം
Jan 20, 2017, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 20.01.2017) കുട്ടികളുടെ ഒളിച്ചോട്ടം തടയാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണത്തിന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടന രംഗത്തിറങ്ങുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് മാണിക്കോത്ത് ഗവര്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ ജനുവരി 23 ന് രാവിലെ നടക്കുമെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ ഉദ്ഘാടനം ചെയ്യും. സുനില്‍ മളിക്കാല്‍ മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള സ്‌നേഹം എന്താണ് എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും.
സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്ന് കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ കാണാതായ 40 ഓളം കുട്ടികളെ കണ്ടത്തി നടത്തിയ പഠനത്തില്‍ രക്ഷിതാക്കളും കുട്ടികളും തമ്മില്‍ സ്‌നേഹം കുറയുന്നതും മാതാപിതാക്കളുടെ സ്‌നേഹ ബന്ധം എങ്ങിനെയെന്ന് കുട്ടികള്‍ മനസ്സിലാക്കാത്തതും കുട്ടികളുടെ ചെറിയ ആവശ്യങ്ങള്‍ പോലും രക്ഷിതാക്കള്‍ പാടെ നിരസിക്കുന്നതിലുള്ള നീരസവുമാണ് വീട് വിട്ടിറങ്ങുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയതെന്ന് സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.
മാതാപിതാക്കള്‍ കുട്ടികളുടെ പഠന കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല. കുട്ടികള്‍ പലരും സ്വന്തം മുറികളില്‍ പഠനത്തിന് പകരം പുതിയ സൗഹൃദങ്ങള്‍ മൊബൈല്‍ വഴി ഉണ്ടാക്കുന്നതാണ് ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. പല കുട്ടികളും തങ്ങളെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന വ്യാജ കഥയാണ് പറയുന്നത്. ഇക്കാര്യങ്ങളില്‍ കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കണമെന്ന് സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ സാമൂഹിക നീതീ വകുപ്പിന് കീഴിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ എന്നിവയുമായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘടന.
കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കുന്നു. 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്‌സ്ബുക്ക് എന്നിവ പ്രയോജനപ്പെടുത്തുന്നു. 6,000 അംഗങ്ങള്‍ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും ഗള്‍ഫ്് രാജ്യങ്ങളിലുമായി സംഘടനക്കുണ്ടെന്ന് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍, സംസ്ഥാന സെക്രട്ടറി സുനില്‍ മളിക്കാല്‍, ട്രഷറര്‍ ഉമ്മര്‍ പാലടുക്ക, ഗള്‍ഫ് കോഡിനേറ്റര്‍ പ്രസാദ് ബേഡഡുക്ക, ജില്ല പ്രസിഡണ്ട് സഫറുല്ലാഹ് ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് മരക്കാട് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, kasaragod, Crime, Child, Kidnap-attempt, inauguration, Students, Awareness, Protect, Child Protect Team,