ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് വഞ്ചിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
Dec 6, 2018, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2018) ഖത്തറിലേക്ക് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് വഞ്ചിച്ചുവെന്ന പരാതിയില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് അഞ്ചില്ലത്ത് ഹൗസില്‍ അഹ് മദ് കബീറിനെ (24)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. അണങ്കൂരിലെ മുനീര്‍ അഹ് മദ് ശിഹാബിന്റെ (21) പിതാവ് ടി എച്ച് അബ്ദുല്ലയുടെ പരാതിയിലാണ് കബീര്‍ ഉള്‍പെടെ നാലു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
അണങ്കൂരിലെ ഓട്ടോഡ്രൈവര്‍ റിയാസ്, കാഞ്ഞങ്ങാട് ആറങ്ങാടിയിലെ റാസിഖ്, റാഷിദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഖത്തറില്‍ ശിഹാബ് പിടിയിലായതോടെയാണ് സംഭവം പുറത്തായത്. കബീറിന്റെ നേതൃത്വത്തിലുള്ള സംഘം മരുന്നാണെന്ന് പറഞ്ഞ് നാലു കിലോ ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ട് ശിഹാബിനെ വഞ്ചിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 23ന് രാത്രിയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനത്തിലാണ് ശിഹാബ് ഖത്തറിലേക്ക് പോയത്. പിറ്റേ ദിവസം പുലര്‍ച്ചെ ഖത്തര്‍ എയര്‍പോര്‍ട്ടിലെത്തിയ ശിഹാബിനെ ഹാഷിഷ് ഓയിലുമായി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്നും ഖത്തറിലുള്ള ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞാണ് ഹാഷിഷ് ഓയില്‍ കൊടുത്തുവിട്ടത്. ഖത്തറിലേക്ക് പോയ മകനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അന്വേഷിക്കുന്നതിനിടെയാണ് ജയിലിലായ വിവരം അറിയിഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Crime, Cheating case; One arrested
< !- START disable copy paste -->