ബഹ്‌റൈനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാമെന്ന് പറഞ്ഞ് 23 ലക്ഷം രൂപ വഞ്ചിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ വിമാനമിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചു; പോലീസെത്തി അറസ്റ്റു ചെയ്തു
Aug 5, 2019, 14:57 IST
ആദൂര്‍: (www.kasargodvartha.com 05.08.2019) ബഹ്‌റൈനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാമെന്ന് പറഞ്ഞ് 23 ലക്ഷം രൂപ വഞ്ചിച്ച് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ വിമാനമിറങ്ങിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ചു. പിന്നാലെ പോലീസെത്തി യുവതിയെ അറസ്റ്റു ചെയ്തു. കാസര്‍കോട് നെല്ലിക്കുന്നിലെ നൗഷാദിന്റെ ഭാര്യയും മംഗളൂരു സ്വദേശിനിയും ഉഡുപ്പിയില്‍ താമസക്കാരിയുമായ ഷബാനയെ (37)യാണ് പോലീസ് അറസ്റ്റു ചെയ്തത്.
2014 ല്‍ ബോവിക്കാനത്തെ ഗഫൂറില്‍ നിന്നും ബഹ്‌റൈനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാമെന്ന് പറഞ്ഞാണ് നൗഷാദും ഭാര്യയും ചേര്‍ന്ന് പണം വാങ്ങിയത്. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുകയോ നല്‍കിയ പണം മടക്കി നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് ഗഫൂര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതോടെയാണ് ഷബാനയും നൗഷാദും ബഹ്‌റൈനിലേക്ക് കടന്നത്. ഭര്‍ത്താവ് നൗഷാദിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാളും ബഹ്‌റൈനില്‍ തന്നെയാണ് കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: Adhur, News, Kasaragod, Kerala, Cheating, Case, Police, Arrest, Crime, Court, Cheating case accused arrested after 5 years

തിങ്കളാഴ്ച രാവിലെ ബഹ്‌റൈനില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവതിയെ വാറണ്ട് നിലവിലുള്ളതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് ആദൂര്‍ പോലീസിന് വിവരം കൈമാറുകയും ആദൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവിലെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adhur, News, Kasaragod, Kerala, Cheating, Case, Police, Arrest, Crime, Court, Cheating case accused arrested after 5 years