Found Dead | ബിഹാര്‍ സ്വദേശിയായ യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍; 'സമീപം ആത്മഹത്യാക്കുറിപ്പ്'
Feb 10, 2023, 19:47 IST
ചന്തേര: (www.kasargodvartha.com) ബിഹാര്‍ സ്വദേശിയായ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മാണ തൊഴിലാളിയായ അരവിന്ദ്കുമാര്‍ (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചന്തേര ചെമ്പിലോട്ട് റോഡിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് എഴുതി വെച്ചതെന്ന് കരുതുന്ന ഒരു കത്തും സമീപത്തുനിന്നും പൊലീസ് കണ്ടെടുത്തു.
യുവാവ് മൂന്ന് ദിവസമായി ജോലിക്ക് പോയിരുന്നില്ലെന്നാണ് വിവരം. കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് അരവിന്ദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ബന്ധുവും ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.
തന്റെ മരണത്തിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുടുംബപരമായ എന്തെങ്കിലും പ്രശ്‌നമായിരിക്കാം മരണകാരണമെന്നാണ് സംശയിക്കുന്നത്.
മൂന്ന് ദിവസമായി യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ഒപ്പം ഉള്ളവര്‍ പറഞ്ഞു. ബിഹാറിലേക്ക് കൊണ്ടുപോകാനുള്ള പണച്ചിലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം വെള്ളച്ചാല്‍ എടച്ചേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത് ചന്തേര പൊലീസ് അന്വേഷിച്ച് വരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Chandera, Died, Crime, Dead, Investigation, Chandera: 24-year-old Bihar native found dead.
< !- START disable copy paste -->