പശുക്കളെ മോഷ്ടിച്ചുകടത്താനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പിച്ചു; പിടിയിലായത് 2 പേര്‍, 2 പേര്‍ ഓടിരക്ഷപ്പെട്ടു, കാര്‍ കസ്റ്റഡിയില്‍
Mar 9, 2020, 18:56 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.03.2020) പശുക്കളെ മോഷ്ടിച്ചുകടത്താനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിലേല്‍പിച്ചു. കര്‍ണാടക സ്വദേശികളായ രണ്ടു പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടു. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള മുസോടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.
ഉപ്പള മൂസോടിയിലും മണിമുണ്ടയിലും പശുക്കളെ മോഷ്ടിച്ചുകടത്തുന്നത് രൂക്ഷമായതോടെ സംഘത്തെ പിടികൂടാന്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പ്രദേശത്തുനിന്നും 30 ഓളം പശുക്കളെയാണ് കാണാതായത്. പുലര്‍ച്ചെ സംശയ സാഹചര്യത്തില്‍ കാറില്‍ സംഘത്തെ കണ്ട് നാട്ടുകാര്‍ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കാറിനകത്ത് കത്തി, കയര്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന് കൈമാറുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
Photo: File
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Robbery-Attempt, Crime, cattle trafficking gang held by natives
< !- START disable copy paste -->