മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നതിനെ എതിര്‍ത്ത ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; ഭര്‍ത്താവ് അറസ്റ്റില്‍
Dec 11, 2021, 20:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2021) മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ കുപ്പി കൊണ്ട് കുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ലോടെറി തൊഴിലാളിയെ നരഹത്യാ ശ്രമത്തിന് കേസെടുത്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ സുകുമാരനെ (50)യാണ് എസ്ഐ കെ പി സതീഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ സുകുമാരന്‍ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഭാര്യ ശ്യാമള(42)യെ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.
കൈയ്ക്ക് സാരമായി കുത്തേറ്റ ശ്യാമള ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച മജിസ്ട്രേട് മുമ്പാകെ ഹാജരാക്കും.

Keywords: Kanhangad, News, Kerala, Kasaragod, Top-Headlines, Crime, Arrest, Police, Hospital, Treatment, Case that attack against woman; Man arrested