city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ അറസ്റ്റിലായ 2 പേരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേട്ട് ഞെട്ടി പൊലീസ്; '27 കാരൻ വിവിധയിടങ്ങളിൽ നിന്നായി കവർന്നത് കോടികൾ; പിടിയിലായത് കാസർകോട്ടടക്കം വീടുകൾ കയറി വൻ മോഷണത്തിന് പദ്ധതിയൊരുക്കുന്നതിനിടെ'

കാസർകോട്: (www.kasargodvartha.com 12.01.2022) സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ടുപേരുടെ വിവരങ്ങൾ കേട്ട് ഞെട്ടി പൊലീസ്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശഹീർ റഹീം (34), കണ്ണൂർ ജില്ലയിലെ മുബാറക് എൻ എൻ (27) എന്നിവരാണ് അറസ്റ്റിലായത്.
  
സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ അറസ്റ്റിലായ 2 പേരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേട്ട് ഞെട്ടി പൊലീസ്; '27 കാരൻ വിവിധയിടങ്ങളിൽ നിന്നായി കവർന്നത് കോടികൾ; പിടിയിലായത് കാസർകോട്ടടക്കം വീടുകൾ കയറി വൻ മോഷണത്തിന് പദ്ധതിയൊരുക്കുന്നതിനിടെ'




മുബാറക് വിവിധയിടങ്ങളിൽ നിന്നായി കവർന്നത് കോടികളെന്നും ബെംഗ്ളൂറിൽ പുതിയൊരു ഗൂഢാലോചന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കാസർകോട്, മംഗ്ളുറു ഭാഗങ്ങളിലായി വീടുകൾ കയറി വൻ മോഷണത്തിനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്നും ആറ് പേരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നതെന്നും നാലുപേർ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

തൃശൂർ ഒല്ലൂരിൽ നിന്ന് 95 ലക്ഷം, കണ്ണൂർ കതിരൂരിൽ നിന്ന് 50 ലക്ഷം, കാസർകോട്ടെ സംഭവത്തിന് ശേഷം നിലമ്പൂരിൽ നിന്ന് 85 ലക്ഷം രൂപ കവർന്ന കേസുകളിലും മുബാറക് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയിൽ മൈസൂറിലും പണം കവർന്നിട്ടുണ്ടെന്നാണ് വിവരം. കൂടാതെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ രണ്ട് ക്രൈം കേസിലും ഇയാൾ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം ശഹീറിന്റേത് കാസർകോട്ടേത് ആദ്യത്തെ കവർചാ കേസാണെന്നും നേരത്തെ കുമ്പളയിലെ ഒരു കൊലപാതക കേസിൽ പ്രതിയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരെല്ലാം പരിചയപ്പെടുന്നത് കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ കഴിഞ്ഞപ്പോഴാണെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.

2021 സപ്തംബർ 22 ന് ഉച്ചയോടെ മൊഗ്രാല്‍ പുത്തൂർ പാലത്തിന് സമീപത്ത് നിന്നും തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്ന കേസിലാണ് ഇവർ രണ്ടുപേർ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഈ കേസിൽ നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. പ്രതികളുടെ താമസ സ്ഥലങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ ഇതുവരെ 35 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഇനിയും എഴ് പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ശഹീറിനെയും മുബാറകിനെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കാസർകോട് പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ, എസ് ഐ രജിത് കുമാർ എം എം, എ എസ്‌ ഐമാരായ മോഹനൻ, വിജയൻ, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഗോകുൽ, നിഥിൻ രാജ്, വിജയൻ, അബ്ദുൽ ശുകൂർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Keywords: Kasaragod, Kerala, News, Top-Headlines, Crime, Investigation, Robbery, House-Robbery, Police, Police-station, Theft, Arrest, Case, Kidnap  Case, Karnataka, Thrissur, Mogral puthur, Court, Case of theft Rs 65 lakh from gold dealer's driver; 2 more arrested.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia