പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയുടെ കൈക്ക് കയറിപ്പിടിച്ചു; യുവാവിനെതിരെ മാനഭംഗശ്രമത്തിന് കേസ്
Jun 3, 2018, 10:37 IST
ബദിയടുക്ക: (www.kasargodvartha.com 03.06.2018) പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയുടെ കൈക്ക് കയറിപ്പിച്ച യുവാവിനെതിരെ മാനഭംഗശ്രമത്തിന് പോലീസ് കേസെടുത്തു. നീര്ച്ചാല് വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി മുരളി കൃഷ്ണ (28)ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. സ്റ്റേഷന് പരിധിയിലെ 24കാരിയാണ് പരാതിക്കാരി.
കോഴിക്കട ജീവനക്കാരനായ മുരളികൃഷ്ണയുമായി യുവതിക്ക് നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുവതി പ്രണയബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ പിന്മാറാന് തയ്യാറാകാതെ കഴിഞ്ഞ ദിവസം ബസിറങ്ങി നടന്നു പോവുന്നതിനിടെ മുരളി നാരമ്പാടിയില്‍ വെച്ച് കൈക്കുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, case, Investigation, Badiyadukka, Case against youth for disturbing woman
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, case, Investigation, Badiyadukka, Case against youth for disturbing woman