പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തലക്കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ 7 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു; 2 പേര്‍ അറസ്റ്റില്‍
Oct 17, 2019, 13:25 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2019) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തലക്കടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഏഴ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മീത്തല്‍ മാങ്ങാട്ടെ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ അര്‍ഷാദ് (18) ആണ് അക്രമത്തിനിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. സജാദ്, ഫഹദ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മറ്റുള്ള അഞ്ചു പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. അര്‍ഷാദിനെ സംഘം തടഞ്ഞുനിര്‍ത്തി കസേര, വടി തുടങ്ങിയവ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, school, Student, Case against Plus two students for attacking plus one student
< !- START disable copy paste -->