ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ ചികിത്സിക്കാന്‍ കൂട്ടാക്കാതിരുന്ന വനിതാ ഡോക്ടര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു
Mar 1, 2018, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 01.03.2018) വയറു വേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധിക്കാന്‍ കൂട്ടാക്കാതിരുന്ന വനിതാ ഡോക്ടര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു. ഉദുമ മുതിയക്കാലിലെ കെ മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ കാസര്‍കോട് മല്യ ആശുപത്രിയിലെ മായ എസ് മല്യയ്ക്കെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ പരിശോധിക്കാതെ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് വേദന കലശലായതോടെ ഡോക്ടറുമായി ബന്ധപ്പെട്ടെങ്കിലും, ഇന്‍ഫെക്ഷനാണെന്ന് പറഞ്ഞ് നഴ്സിനോട് ഫോണിലൂടെ മരുന്നു നില്കാന് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ നേരിട്ട് വന്ന് പരിശോധിക്കണമെന്ന് രോഗിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇതേ ആശുപത്രിയില്‍ താമസിക്കുന്ന ഡോക്ടര്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്ത് കാസര്‍കോട് കിംസ് ആശുപത്രിയിലേക്ക് രാത്രി 12.30 മണിയോടെ മാറ്റുകയായിരുന്നു. കിംസ് ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭപാത്ര കുഴല്‍ പൊട്ടിയ നിലയിലാണെന്നും രക്തം കെട്ടിനില്‍ക്കുകയാണെന്നും അറിയിച്ചു. രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മംഗളൂരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുകയും തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. സമയത്ത് ചികിത്സ നല്‍കിയത് കൊണ്ട് മാത്രമാണ് രോഗി രക്ഷപ്പെട്ടതെന്നും മുഹമ്മദ് കുഞ്ഞി നല്കിയ പരാതിയില്‍ പറയുന്നു.
സംഭവം സംബന്ധിച്ച് ന്യൂനപക്ഷ കമ്മീഷന് അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ ഡി എം ഒയോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Police, Complaint, Case, Crime, Court, Doctor, News, Treatment, Hospital, Maya S Malya.