ബസ് സ്റ്റോപ്പിലിരുന്ന് കഞ്ചാവ് വലിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം; വിരോധത്തില്‍ യുവാവിന് മര്‍ദനം, 8 പേര്‍ക്കെതിരെ കേസ്
Mar 16, 2020, 12:01 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2020) ബസ് സ്റ്റോപ്പിലിരുന്ന് കഞ്ചാവ് വലിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയതിന്റെ വിരോധത്തില്‍ യുവാവിനെ മര്‍ദിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തളങ്കര ഗസാലി നഗറിലെ അബൂബക്കര്‍ സിദ്ദീഖിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഗസാല നഗറിലെ ബസ് സ്‌റ്റോപ്പിലിരുന്ന് രാത്രി കാലങ്ങളില്‍ ഏതാനും യുവാക്കള്‍ കഞ്ചാവ് വലിക്കുകയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്തിരുന്നു. ഇവരെ പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലും ഗ്രീന്‍ സ്റ്റാര്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ സംഘം മരവടി വടി കൊണ്ടും ഇരുമ്പ് വടി കെണ്ടും അടിച്ചു പരിക്കേല്‍പിച്ചുവെന്നാണ് യുവാവിന്റെ പരാതി.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: Kasaragod, News, Kerala, case, Youth, Attack, Crime, complaint, Police, Case against 8 for assaulting youth < !- START disable copy paste -->