ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചതായി പരാതി
Mar 7, 2017, 12:00 IST
ഉദുമ: (www.kasargodvartha.com 07/03/2017) ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട്- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കോളിയടുക്കത്തെ കുഞ്ഞിരാമന്റെ മകന്‍ രതീഷി (32)നാണ് മര്‍ദനമേറ്റത്. പരിക്കേറ്റ രതീഷിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6.15 മണിയോടെ ബേക്കല്‍ കോട്ടക്കുന്നില്‍ വെച്ചാണ് സംഭവം. കാസര്‍കോട്ടേക്ക് വരുന്നതിനിടെ ആറംഗ സംഘം റോഡ് ഡിവൈഡര്‍ കുറുകെ വച്ച് ബസ് തടഞ്ഞു നിര്‍ത്തുകയും വലിച്ചിറക്കി ഇരുമ്പു വടികള്‍ അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും രതീഷ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, complaint, Assault, Attack, Bus-driver, Injured, hospital, news, Crime, Bus driver assaulted by gang
Keywords: Kasaragod, Kerala, Uduma, complaint, Assault, Attack, Bus-driver, Injured, hospital, news, Crime, Bus driver assaulted by gang