ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചനീയറുടെ കൊലപാതകത്തിലേക്കും പ്രതിയുടെ ആത്മഹത്യയിലേക്കും നയിച്ചത് പിതാക്കന്മാര്‍ തൊട്ടുള്ള കുടിപ്പക; അനാഥമായത് രണ്ട് കുടുംബങ്ങള്‍
Jul 5, 2018, 16:03 IST
ബോവിക്കാനം: (www.kasargodvartha.com 05.07.2018) ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചനീയറുടെ കൊലപാതകത്തിലേക്കും പ്രതിയുടെ ആത്മഹത്യയിലേക്കും നയിച്ചത് പിതാക്കന്മാര്‍ തൊട്ടുള്ള കുടിപ്പക. ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കം പതിറ്റാണ്ടുകള്‍ മുമ്പ് തുടങ്ങിയാണ്. കേസിലും കോടതിയിലുമായി പ്രശ്‌നമെത്തിയിരുന്നുവെങ്കിലും ഏറ്റവുമൊടുവില്‍ പ്രശ്‌നം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിക്കുകയായിരുന്നു.
കാസര്‍കോട് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ബോവിക്കാനം മല്ലം സ്‌കൂളിന് സമീപത്തെ സുധാകരന്‍ (55) ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയ രാധാകൃഷ്ണന്‍ (52) ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. രണ്ടു കുടുംബങ്ങള്‍ തമ്മില്‍ സ്ഥലത്തിന്റെ പേരില്‍ പിതാക്കന്മാര്‍ മുതല്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നു. മക്കളിലേക്കെത്തിയപ്പോള്‍ ആ തര്‍ക്കം റോഡിന്റെ പേരില്‍ കൂടിയായി. സുധാകരന്റെ സ്ഥലത്തിലൂടെയാണ് രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള റോഡ് കടന്നുപോകുന്നത്. ഇതിനാല്‍ പല പ്രാവശ്യം സുധാകരനും കുടുംബവും റോഡ് തടസപ്പെടുത്തിയിരുന്നതായി പറയുന്നു. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പ്രശ്‌നം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സ്വന്തം സ്ഥലത്തിന്റെ അതിരിലൂടെ നിര്‍മിക്കാന്‍ സുധാകരന്‍ അനുമതി നല്‍കിക്കൊണ്ട് പരിഹരിച്ചിരുന്നുവെങ്കിലും ടാറിംഗിനു വേണ്ടി വിട്ടുനല്‍കിയിരുന്നില്ല. ഇത് ഇരുകുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനിടയായിരുന്നു.
നാഗോജി റാവു എന്നയാളുടെ കൈവശമായിരുന്നു ഈ സ്ഥലം ആദ്യം ഉണ്ടായിരുന്നത്. അദ്ദേഹം ഇതു വില്‍ക്കുന്ന സമയത്ത് രാധാകൃഷ്ണന്റെ അച്ഛന്‍ ജയറാം വാങ്ങി. എന്നാല്‍ അതിനു പട്ടയമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. സ്ഥലം വാങ്ങിയ ശേഷം ഇതിലൂടെ സ്വന്തം വീട്ടിലേക്ക് അദ്ദേഹം റോഡുമുണ്ടാക്കി. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്ഥലം സുധാകരന്റെ അച്ഛന്‍ കൊറഗനായ്ക്കിനു പട്ടയമായി ലഭിച്ചു. ഇതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. സ്ഥലത്തിന്റെ പേരില്‍ ഇരുകുടുംബങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാവുകയും സ്ഥലതര്‍ക്കം കോടതിയില്‍ നിയമപോരാട്ടവുമായി തുടര്‍ന്നു. ഇതിനിടയിലാണ് രാധാകൃഷ്ണന്റെ വീട്ടിലേക്കുള്ള റോഡ് സുധാകരന്റെ കുടുംബം തടസ്സപ്പെടുത്തിയത്.
മുപ്പതോളം കുടുംബങ്ങള്‍ ഈ റോഡിന്റെ ആവശ്യക്കാരായുണ്ടെങ്കിലും കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന രാധാകൃഷ്ണന്റെ കുടുംബത്തിനായിരുന്നു ഏറ്റവും റോഡ് ആവശ്യമായിരുന്നത്. പ്രശ്‌നത്തിന്റെ പേരില്‍ റോഡ് തടസ്സപ്പെടുത്തുന്നതും മധ്യസ്ഥ ചര്‍ച്ചയ്ക്കു ശേഷം തുറന്നുകൊടുക്കുന്നതും പതിവായി. ഇതിനിടെ പഞ്ചായത്ത് റോഡ് ടാറിംഗ് നടത്തുകയും ചെയ്തു. ഒടുവില്‍ കോടതിയില്‍ നിന്നു സുധാകരന് അനുകൂലമായി വിധിയുണ്ടായി. ഇതോടെ മൂന്നു വര്‍ഷം മുമ്പ് തന്റെ സ്ഥലത്തിന്റെ നടുവിലൂടെയുള്ള ടാറിങ് റോഡ് സുധാകരന്‍ തടസ്സപ്പെടുത്തി. മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ സ്ഥലത്തിന്റെ അതിരിലൂടെ റോഡ് വിട്ടുനല്‍കിയെങ്കിലും പഞ്ചായത്തിലേക്കു കൈമാറാന്‍ തയാറായിരുന്നില്ല.
അതിനിടെ റോഡിന്റെ പേരില്‍ തര്‍ക്കമുണ്ടായപ്പോള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാരോപിച്ച് സുധാകരന്റെ ഭാര്യ രാധാകൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കുറച്ചു ദിവസം രാധാകൃഷ്ണന്‍ റിമാന്‍ഡിലുമായിരുന്നു. ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനിടെ രാധാകൃഷ്ണന്റെ അച്ഛന്‍ ജയറാമിനു കാസര്‍കോട്ട് വെച്ച് കുത്തേറ്റതും പ്രശ്‌നം രൂക്ഷമാക്കി. സുധാകരന്റെ കുടുംബമാണ് ഇതിനു പിന്നിലെന്നാണ് ഇവര്‍ സംശയിച്ചത്.
തലമുറകള്‍ നീണ്ടതാണ് തര്‍ക്കമെങ്കിലും കൊലപാതകത്തിലും ആത്മഹത്യയിലേക്കും പ്രശ്‌നമെത്തിക്കുമെന്ന് ബന്ധുക്കള്‍ പോലും കരുതിയിരുന്നില്ല. കുടിപ്പകയെ തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മിലുള്ള പോര് കൊലപാതകത്തിലും ആത്മഹത്യയിലും എത്തിച്ചതോടെ അനാഥമായത് രണ്ട് കുടുംബങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bovikanam, Top-Headlines, Family, Murder, Crime, suicide, BSNL divisional engineer's murder and accused's suicide shocked Mallam
< !- START disable copy paste -->