കാഞ്ഞങ്ങാട്ടെ രാത്രികാല കവർചാ കേസുകളിൽ പ്രതികളായവരെ ആഴ്ചകൾക്കുള്ളിൾ മുച്ചൂടും പിടിച്ച് ജയിലിൽ തള്ളിയ പൊലീസിന് ബിഗ് സല്യൂട്
Aug 5, 2021, 13:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2021) കാഞ്ഞങ്ങാട്ടെ രാത്രികാല കവർചാ കേസുകളിൽ പ്രതികളായവരെ ആഴ്ചകൾക്കുള്ളിൾ മുച്ചൂടും പിടിച്ച് ജയിലിൽ തള്ളിയ പൊലീസിന് ജനങ്ങളുടെയും വ്യാപാരികളുടെയും ബിഗ് സല്യൂട്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ്റെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് സി ഐ ഷൈൻ കെ പി, എസ് ഐ സതീഷ് കെ പി, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ അബൂബകർ, എസ് ഐ ശ്രീജേഷ്, മാധവൻ, വിനോദ്, സിവിൽ പൊലീസ് ഓഫീസർമാരായ സന്ദീപ്, ലത്വീഫ്, നികേഷ്, ജിനേഷ്, സജിത്, സാജൻ, കമൽ, രജീഷ് എന്നിവരാണ് കവർചകൾ നടന്ന് ദിവസങ്ങൾക്കുള്ളിൽ കേസിൽ പ്രതികളായവരെ ഒന്നൊന്നായി പിടികൂടി ജയിലിൽ തള്ളിയത്.
ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാട് നഗരത്തിൽ നിരവധി കടകളിൽ കവർച നടത്തിയെന്ന കേസിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മനു (35), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാനവാസ് (30) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് ആദ്യം അറസ്റ്റുചെയ്തത്.
മാവുങ്കാലിലെ സംഗീതിന്റെ ഉടമസ്ഥതതയിലുള്ള കോട്ടച്ചേരി ബസ് സ്റ്റാൻഡിന് സമീപത്തുള്ള സെല്‍ കടയില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്ടോപും പെന്‍ഡ്രൈവുകളും ഉള്‍പെടെ 1,07,000 രൂപയുടെ സാധനങ്ങൾ മോഷണം പോയെന്നായിരുന്നു പരാതി. അന്നുതന്നെ കാസര്‍കോട് സ്വദേശി നൗശാദിന്റെ ഫാല്‍കോ ടവറിലുള്ള ഫ്രീക് ജെന്‍സ് കലക്ഷന്‍സില്‍ നിന്നും 15,000 രൂപ വില വരുന്ന കുട്ടികളുടെ വസ്ത്രങ്ങളും മേശ വലിപ്പില്‍ ഉണ്ടായിരുന്ന 5,000 രൂപയും, കാസര്‍കോട് പാണലത്തെ ഗഫൂറിന്റെ മര്‍സാ ലേഡീസ് കലക്ഷന്‍സില്‍ നിന്നും 10,000 രൂപ വില വരുന്ന കുട്ടികളുടെ ഉടുപ്പുകളും 10,000 രൂപയും കവർന്നെന്ന പരാതിയിലും പൊലീസ് കേസെടുത്തു.
അതേദിവസം ബസ് സ്റ്റാൻഡിന്റെ പിറകുവശത്തെ പൊയ്യക്കര രാഘവന്റെ ഉടമസ്ഥതയിലുള്ള എസ് ജെ മെഡികല്‍സില്‍ നിന്ന് 700 രൂപയും ചുമയ്ക്കുള്ള സിറപും, ദുര്‍ഗ ഹൈസ്‌കൂള്‍ റോഡിലെ മാവുങ്കാല്‍ സ്വദേശി ജയപ്രകാശന്റെ നാഷനല്‍ മെഡികല്‍സില്‍ നിന്നും 150 രൂപയും മോഷ്ടിച്ചതായും പരാതിയുണ്ടായി.
നഗരത്തിലെ മൊബൈൽ കടയിൽ നിന്നും 15 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നെന്ന കേസിൽ കാരാട്ട് നൗശാദിൻ്റെ കൂട്ടാളി മുഹമ്മദ് ശരീഫിനെ (40) വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ കാരാട്ട് നൗശാദി (44) നെയും കൂട്ടാളി എറണാകുളത്തെ ടോമി എന്ന സിജോ ജോർജിനേയും (32) പിടികൂടി ജയിലിലാക്കി.
ഇതിന് പിന്നാലെയാണ് നെഹ്റു കോളജിലെ അധ്യാപിക റീജയുടെ വീട്ടിൽ നടന്ന കവർച കേസിലെ രണ്ടംഗ സംഘത്തിലെ മുഖ്യപ്രതി കണ്ണൂർ സ്വദേശി പ്രവീണിനെ (42) യും ജയിലിനകത്താക്കിയത്. ഇയാളുടെ കൂട്ടാളി കണ്ണൂരിലെ സന്തോഷ് മാത്രമാണ് പിടിയിലാകാനുളളത്. കേസുകളിൽ പ്രതികളെ വേഗത്തിൽ പിടികൂടാനായതിന്റെ ആശ്വാസം വ്യാപാരികൾക്കുമുണ്ട്.
< !- START disable copy paste -->

Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, Robbery, Police, Jail, Hosdurg, Mavungal, Arrest, Theft, Crime, Big salute to police who arrested accused in robbery case in Kanhangad.