തിരുവനന്തപുരത്ത് വന്‍ ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ട ആറംഗ സംഘം പിടിയില്‍; അറസ്റ്റിലായവരില്‍ കാസര്‍കോട് സ്വദേശികളും
Aug 23, 2017, 20:34 IST
തിരുവനന്തപുരം: (www.kasargodvartha.com 23/08/2017) തലസ്ഥാനത്ത് വന്‍ ബാങ്ക് കൊള്ളയ്ക്ക് പദ്ധതിയിട്ട ആറംഗ സംഘം പോലീസ് പിടിയിലായി. തിരുവല്ലം സ്വദേശി വിഷ്ണു, കോവളം സ്വദേശികളായ സൂരജ്, റോയി, വിഴിഞ്ഞം സ്വദേശി ഷിബു, കാസര്‍കോട് സ്വദേശികളായ അജയന്‍, വിനോദ് എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.
ഇവരില്‍ നിന്നും ഗ്യാസ് കട്ടറുകളും അനുബന്ധ സാധനസാമഗ്രികളും പോലീസ് കണ്ടെടുത്തു. പിടിയിലായ വിഷ്ണു കിഴക്കേകോട്ടയിലെ ഒരു സ്ഥാപനത്തില്‍നിന്ന് ഗ്യാസ് കട്ടറും മറ്റ് സാധനങ്ങളും വാങ്ങിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഷാഡോ പോലീസ് സംഘത്തെ പിന്തുടരാന്‍ തുടങ്ങി. സംഘത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ച പോലീസ് കോവളത്തെ ധനസ്ഥാപനം കൊള്ളയടിക്കാന്‍ ഇവര്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് വ്യക്തമായോടെയാണ് പിടികൂടിയത്.
ആളൊഴിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാങ്കാണ് പ്രതികള്‍ ലക്ഷ്യമിട്ടത്. ഇതുകൂടാതെ സുരക്ഷാജീവനക്കാരും ബാങ്കിനടുത്ത് ഉണ്ടായിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കോവളം. അതിനാല്‍ തന്നെ കൊള്ളയടിച്ചാല്‍ ഉടന്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസവും പ്രതികള്‍ക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
പിടിയിലായ വിഷ്ണു തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ട്രഷറിയില്‍ അടക്കാനുള്ള ആധാരത്തിലെ രജിസ്‌ട്രേഷന്‍ ഫീസായ 57 ലക്ഷം രൂപ തട്ടിയെടുത്ത കൊടുംകുറ്റവാളിയാണ്. വിഷ്ണു, സൂരജ്, ഷിബു, ജോയി എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയത്. ജോയി മുഖാന്തരമാണ് മുംബൈയില്‍ താമസിക്കുന്ന ഗ്യാസ് കട്ടര്‍ ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനായ കവര്‍ച്ചക്കാരായ അജയനെയും വിനോദിനെയും ചേര്‍ത്ത് മോഷണപദ്ധതി ആസൂത്രണം ചെയ്തത്. അജയന്‍ ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്.
സിറ്റി പോലീസ് കമീഷണറുടെ നിര്‍ദേശ പ്രകാരം വിഴിഞ്ഞം സി ഐ ഷിബു, കോവളം എസ് ഐ അജയകുമാര്‍, ഷാഡോ എസ് ഐ സുനില്‍ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും മേല്‍നോട്ടം വഹിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Crime, Accuse, Arrest, Police, Investigation, Kasaragod.