മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടപണയതട്ടിപ്പ് കേസില്‍ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
Oct 27, 2017, 21:46 IST
കാസര്‍കോട്: (www.kasargodvartha.com 27.10.2017) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തെക്കില്‍ പള്ളിക്ക് സമീപം താമസിക്കുന്ന ചേരൂര്‍ കുന്നിലെ കെ മുഹമ്മദ് (40)ആണ് അറസ്റ്റിലായത്.
ബാങ്കില്‍ നിന്ന് 16,82,000 രൂപയാണ് മുക്കുപണ്ടം പണയം വെച്ച് മുഹമ്മദ് വായ്പയെടുത്തത്. മുട്ടത്തൊടി സര്‍വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍, നായന്മാര്‍മൂല ശാഖകളില്‍ നിന്നും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപയാണ് ബാങ്ക് മാനേജര്‍മാരും ഇടനിലക്കാരും അടക്കമുള്ളവര്‍ കൈക്കലാക്കിയത്.
മുട്ടത്തൊടി ബാങ്ക് വിദ്യാനഗര്‍ ശാഖാമാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാര്‍, അപ്രൈസര്‍ നീലേശ്വരം പേരോലിലെ ടി വി സതീഷ്, മുളിയാര്‍ കുണ്ടാറിലെ ഹാരിസ് എന്നിവരടക്കം നിരവധി പ്രതികളാണ് ഈ കേസിലുള്ളത്. ബാങ്കിന്റെ മറ്റൊരു അപ്രൈസറായ പേരോലിലെ ടി വി സത്യപാലന്‍, ജ്വല്ലറി വര്‍ക്‌സ് ജീവനക്കാരന്‍ ജയരാജന്‍, ഇടപാടുകാരന്‍ ബേവിഞ്ചയിലെ അബ്ദുല്‍ മജീദ് എന്നിവരും കേസില്‍ പ്രതികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, News, Cheating, Crime, Accuse, Arrest, Police, Investigation, Muttathody.