ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി അഞ്ചംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നു
Jul 6, 2018, 18:01 IST
ഹൊസങ്കടി: (www.kasargodvartha.com 06.07.2018) ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചു കൊണ്ടുപോയി അഞ്ചംഗ സംഘം ആക്രമിച്ച് പണം കവര്‍ന്നതായി പരാതി. ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ ഹംസയാണ് ആക്രമത്തിനിരയായത്. കുഞ്ചത്തൂരിലേക്ക് ഓട്ടം വിളിക്കുകയും അവിടെ എത്തിയപ്പോള്‍ കണ്വതീര്‍ത്ഥ ബീച്ചിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയപ്പോള്‍ മറ്റൊരു ഉള്‍വഴിയിലേക്ക് പോകാന്‍ പറയുകയും ഓട്ടോയിലുണ്ടായിരുന്ന രണ്ടപേര്ക്കു പുറമെ അവിടെ കാത്തിരുന്ന മൂന്നു പേരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും കൈയ്യിലുണ്ടായിരുന്ന 15,000 രൂപയും മൊബൈല്‍ ഫോണും, വണ്ടിയുടെ താക്കോലും, മറ്റു വിലപ്പെട്ട രേഖകളും തട്ടിപ്പറിക്കുകയും ചെയ്തുവെന്നാണ് ഹംസ പറയുന്നത്.
വടി, ഇരുമ്പ് കമ്പി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും അക്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നും ഹംസ പറയുന്നു. അക്രമികള്‍ തുളുവിലാണ് സംസാരിച്ചതെന്നും ഹംസ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, cash, Hosangadi, Crime, Auto-rickshaw, Auto driver assaulted by gang
< !- START disable copy paste -->