രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; അറസ്റ്റിലായത് എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി
Apr 3, 2018, 11:45 IST
കുമ്പള: (www.kasargodvartha.com 03.04.2018) രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുമ്പളയ്ക്ക് സമീപത്ത് താമസിക്കുന്ന യുവാവിനെയാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചാണ് സംഭവം.
പല തവണയായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. സഹികെട്ടതോടെ പീഡനത്തിനിരയായ പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ ഹാജരായി പോലീസില്‍ വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം പോക്സോ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുകയും പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.
കുമ്പള സി.ഐ. പ്രേംസദന്, എസ്.ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി കാസര്‍കോട്ട് നടന്ന എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Robbery, Police, arrest, Auto Driver, Molestation, Top-Headlines, Crime, Auto driver arrested for Molesting Daughter < !- START disable copy paste -->
പല തവണയായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. സഹികെട്ടതോടെ പീഡനത്തിനിരയായ പെണ്‍കുട്ടി നേരിട്ട് സ്റ്റേഷനില്‍ ഹാജരായി പോലീസില്‍ വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം പോക്സോ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുകയും പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.
കുമ്പള സി.ഐ. പ്രേംസദന്, എസ്.ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി കാസര്‍കോട്ട് നടന്ന എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് വെളിപ്പെടുത്തി. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Robbery, Police, arrest, Auto Driver, Molestation, Top-Headlines, Crime, Auto driver arrested for Molesting Daughter