ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ പിടിയിലായ 2 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി; അറസ്റ്റിലായത് കര്‍ണാടകയില്‍ നിന്ന് കൂലിപ്പണിക്കായെത്തിയ സംഘം, നിരവധി വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടം കണ്ടെടുത്തു
Sep 29, 2019, 11:08 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2019) ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ പിടിയിലായ രണ്ടു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കര്‍ണാടക ബൈല്‍ഗാമിലെ പ്രകാശ് (32), നാഗപ്പ (42) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കര്‍ണാടകയില്‍ നിന്ന് കൂലിപ്പണിക്കായെത്തിയ സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടവും പോലീസ് കണ്ടെടുത്തു.
ഫര്‍ണിച്ചര്‍ കടയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് സംഘം ഉരുട്ടിക്കൊണ്ടുപോയി മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ചത്. ഉടമയെത്തി ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തുവെച്ച് രണ്ടുപേര്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ ബഹളംവെച്ച് നാട്ടുകാരെ കൂട്ടി സംഘത്തെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസിന് കൈമാറി. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Related News:
ബൈക്ക് ഉരുട്ടിക്കൊണ്ടുപോയി ബോഡി പാര്‍ട്‌സുകള്‍ ഇളക്കിമാറ്റാന്‍ശ്രമം; രണ്ടംഗ സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Robbery, Attempt to rob Bike; 2 arrested
< !- START disable copy paste -->