പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു
May 8, 2017, 13:18 IST
പയ്യന്നൂര്‍: (www.kasargodvartha.com 08.05.2017) പയ്യന്നൂര്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഒഴിഞ്ഞപറമ്പില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ പെണ്‍കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കറുത്ത കാറില്‍ എത്തിയ മൂന്നംഗസംഘമാണ് കുട്ടിയെ റാഞ്ചാന്‍ തുനിഞ്ഞത്.
നാടോടി കുടുംബത്തില്‍ പെണ്‍കുട്ടിയെ കൂടാതെ വേറെയും സ്ത്രീകളുണ്ട്. കാര്‍ ടെന്റിന് പുറത്ത് നിറുത്തി ഒരാള്‍ കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടിയെ ബലമായി പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം കുടുംബം ഉറക്കത്തിലായിരുന്നു. കാറില്‍ കയറ്റാന്‍ ഡോര്‍ തുറന്നപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് പിടിച്ചയാളെ തട്ടിമാറ്റി പുറത്തേക്കോടി. ഇതോടെ ടെന്റിലുള്ള കുടുംബം ഉണരുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ കാവല്‍ക്കാര്‍ ബഹളം വെക്കുകയും ടോര്‍ച്ചടിക്കുകയും ചെയ്തതോടെ സംഘം രക്ഷപ്പെടുകയാണുണ്ടായത്. മാസങ്ങളോളമായി പഴയസാധനങ്ങള്‍ പെറുക്കിവിറ്റും മറ്റും ഉപജീവനം കണ്ടെത്തുന്ന ഈ സംഘം അടുത്തിടെയാണ് പയ്യന്നൂരിലെത്തിയത്. ജോലികഴിഞ്ഞ് എട്ട് മണിയോടുകൂടി നാടോടിസംഘം കിടന്നുറങ്ങാറുണ്ട്. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് പയ്യന്നൂര്‍ പോലീസ് ഇതുവഴി കടന്നുപോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
നാടോടി കുടുംബത്തില്‍ പെണ്‍കുട്ടിയെ കൂടാതെ വേറെയും സ്ത്രീകളുണ്ട്. കാര്‍ ടെന്റിന് പുറത്ത് നിറുത്തി ഒരാള്‍ കാറില്‍ നിന്നിറങ്ങി പെണ്‍കുട്ടിയെ ബലമായി പിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം കുടുംബം ഉറക്കത്തിലായിരുന്നു. കാറില്‍ കയറ്റാന്‍ ഡോര്‍ തുറന്നപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച് പിടിച്ചയാളെ തട്ടിമാറ്റി പുറത്തേക്കോടി. ഇതോടെ ടെന്റിലുള്ള കുടുംബം ഉണരുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ കാവല്‍ക്കാര്‍ ബഹളം വെക്കുകയും ടോര്‍ച്ചടിക്കുകയും ചെയ്തതോടെ സംഘം രക്ഷപ്പെടുകയാണുണ്ടായത്. മാസങ്ങളോളമായി പഴയസാധനങ്ങള്‍ പെറുക്കിവിറ്റും മറ്റും ഉപജീവനം കണ്ടെത്തുന്ന ഈ സംഘം അടുത്തിടെയാണ് പയ്യന്നൂരിലെത്തിയത്. ജോലികഴിഞ്ഞ് എട്ട് മണിയോടുകൂടി നാടോടിസംഘം കിടന്നുറങ്ങാറുണ്ട്. സംഭവം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് പയ്യന്നൂര്‍ പോലീസ് ഇതുവഴി കടന്നുപോയതല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: Kerala, Kasaragod, News, Payyannur, Busstand, Women, Kidnap, Car, Police.