കന്നുകാലികളെ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ 2 യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു; ഓടിരക്ഷപ്പെട്ട 2 പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം
Mar 11, 2020, 12:02 IST
മഞ്ചേശ്വരം: (www.kasargodvarthacom 11.03.2020) കന്നുകാലികളെ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. ഓടിരക്ഷപ്പെട്ട രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉള്ളാള്‍ കോടി ഹൗസിലെ സയിദ് അഫ്രീദി (20), മംഗളൂരു ബോളിയൂരിലെ മുഹമ്മദ് ആരിഫ് (26) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുസോടിയില്‍ വെച്ചാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചത്.
ഇതിനിടെ ബോളിയൂര് സ്വദേശികളായ റമീസ് (23), ഷബീര്‍ (21) എന്നിവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കന്നുകാലികളെ കടത്തിക്കൊണ്ടുപോകാന്‍ വാടകക്കെടുത്ത റിട്സ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ പ്രതികള്‍ കര്‍ണാടകയിലെ വിവിധ സ്റ്റേഷനുകളില്‍ കന്നുകാലി മോഷണം, വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Manjeshwaram, news, Kerala, kasaragod, Police, court, case, Remand, arrest, Crime, Attempt to cattle trafficking; 2 remanded
< !- START disable copy paste -->