വാദി പ്രതിയാകുമോ? കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെന്ന പരാതിയില്‍ ദുരൂഹത; മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ്
Jul 3, 2018, 21:02 IST
ബദിയടുക്ക: (www.kasargodvartha.com 03.07.2018) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ ദുരൂഹത. യുവാവിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ ബദിയടുക്ക പെര്‍ള ബാഡൂര്‍ കന്തില്‍ പഞ്ചാനയില്‍ മൊഗ്രാല്‍ സ്വദേശി സുഹൈലിനെ (28) ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയതായാണ് പരാതിയുയര്‍ന്നത്.
ഇതുസംബന്ധിച്ച് യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് കൊള്ള നടത്തിയതിന് കേസെടുത്തിട്ടുണ്ട്. മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചതെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നുമാണ് യുവാവ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സംഭവസ്ഥലത്ത് അത്തരമൊരു അക്രമം നടന്നതായോ കൊള്ള നടന്നതായോ ഉള്ള വ്യക്തമായ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കുറച്ചു മുളകുപൊടി വിതറി യുവാവ് അബോധാവസ്ഥയില്‍ കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ച യുവാവ് രാത്രിക്കു രാത്രി തന്നെ ഡിസ്ചാര്‍ജ് വാങ്ങിപ്പോയതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സുഹൈലിന്റെ സഹോദരിയുടെ സ്വര്‍ണം സ്വന്തം വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇതില്‍ നിന്നും 16 പവന്‍ സ്വര്‍ണം സുഹൈല്‍ വില്‍പന നടത്തിയതായി യുവാവിനെ അടുത്തറിയുന്ന ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സുഹൈലിന്റെ സഹോദരീ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനാല്‍ വീട്ടിലുള്ള സ്വര്‍ണം കൊണ്ടുവരുന്നതിനിടെ കൊള്ളയടിക്കപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ഇത് ഒട്ടും വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്.
യുവാവ് പറഞ്ഞ സമയം അവിടെ സംശയകരമായ ഒരു സാഹചര്യത്തിലുള്ള ഒരു ബൈക്കും കടന്നു പോയിട്ടില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. യുവാവില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ പരാതി സത്യമാണോ അല്ലയോ എന്ന് വ്യക്തമാവുകയുള്ളൂവെന്ന് ബദിയടുക്ക പോലീസ് സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, cash, Attack, Assault, Police, Crime, Mogral, Attack incident; police suspects its a Drama
< !- START disable copy paste -->