അക്രമക്കേസില്‍ സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി; മഹിളാ സംഘടന കൂട്ടുനിന്നതായി ആരോപണം
Apr 21, 2018, 10:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21.04.2018) അക്രമക്കേസില്‍ സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഇതിന് മഹിളാ സംഘടന കൂട്ടുനിന്നതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഉദിനൂര്‍ പരത്തിച്ചാലില്‍ തമസിക്കുന്ന ടി. സുബൈറ, ടി. ഖദീജ, പി.പി. മുനീറ, ടി. സല്‍മ, പി. ദാവൂദ് എന്നിവരാണ് കള്ളക്കേസില്‍പെടുത്തുന്നുവെന്ന പരാതിയുമായെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 12ന് ഉദിനൂര്‍ പരത്തിച്ചാലില്‍ അക്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ സുബൈറക്കും ടി. മുഹമ്മദ്, എന്‍. മുഹമ്മദ് റാസി എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ മറച്ചുപിടിക്കാന്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചുവെന്ന പ്രചാരണവുമായി ഇറങ്ങിയവര്‍ വനിതാ സംഘടനയുടെ സഹകരണത്തില്‍ കള്ളക്കേസുണ്ടാക്കുകയാണെന്നാണ് ഇവരുടെ പരാതി.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇക്കഴിഞ്ഞ 12ന് ഉദിനൂര്‍ പരത്തിച്ചാലില്‍ അക്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ സുബൈറക്കും ടി. മുഹമ്മദ്, എന്‍. മുഹമ്മദ് റാസി എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ മറച്ചുപിടിക്കാന്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചുവെന്ന പ്രചാരണവുമായി ഇറങ്ങിയവര്‍ വനിതാ സംഘടനയുടെ സഹകരണത്തില്‍ കള്ളക്കേസുണ്ടാക്കുകയാണെന്നാണ് ഇവരുടെ പരാതി.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: Kasaragod, Kerala, News, Trikaripur, Case, Police, Complaint, Crime, Attack Case, False Case, Attack case; allegation against Mahila association.