ഭാര്യാ മാതാവിനെയും ബന്ധുക്കളെയും അക്രമിച്ചതിന് റിട്ട. എസ് ഐക്കും ഭാര്യക്കും മകനുമെതിരെ കേസ്
Feb 15, 2019, 15:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2019) അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് റിട്ട. എസ് ഐയെയും ഭാര്യയെയും മര്‍ദിക്കുകയും തെറിവിളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യാമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ എസ് ഐക്കും ഭാര്യക്കും മകനുമെതിരെയും കേസ്.
റിട്ട. എസ് ഐ പുതിയകോട്ടയിലെ വി വിജയന്‍ (58), ഭാര്യ ശ്യാമള, മകന്‍ അമിത്ത് എന്നിവര്‍ക്കെതിരെയാണ് ശ്യാമളയുടെ സഹോദരി ശാന്തകുമാരിയുടെയും അമ്മ തമ്പായിയുടെയും പരാതിയില്‍ കേസെടുത്തത്.
അമിത്തും ശ്യാമളയും വിജയനും ചേര്‍ന്ന് ശാന്തകുമാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിനും തമ്പായിയെ വിജയന്‍ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതിനുമാണ് ഹൊസ്ദുര്‍ഗ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് തെറിവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതിന് ശ്യാമളയുടെ പരാതിയില്‍ അമ്മ തമ്പായി സഹോദരി ശാന്തകുമാരി മകന്‍ രാഹുല്‍ എന്നിവരുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House-wife, case, Crime, Attack Case against Rtd. SI and Wife
< !- START disable copy paste -->