സ്വര്ണവിതരണക്കാരനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍
Feb 11, 2018, 12:13 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2018) സ്വര്‍ണാഭരണ വിതരണക്കാരനെ ആക്രമിച്ച ശേഷം 1.378കിലോഗ്രാം സ്വര്‍ണവും 4.36 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക വിട്ളയിലെ അബ്ദുല്‍ നവീദിനെ (21)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
നവീദിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വിതരണക്കാരനെ 2016 ജനുവരിയിലാണ് കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപം വെച്ച് കാറുകളിലെത്തിയ പത്തംഗ സംഘം അടിച്ച് വീഴ്ത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തത്.
സംഭവത്തില്‍ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒമ്പതാം പ്രതിയാണ് നവീദ്. ഇനി രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Accuse, arrest, Police, Crime, Robbery, Attack, Attack case accused remanded < !- START disable copy paste -->
നവീദിനെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തൃശൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വിതരണക്കാരനെ 2016 ജനുവരിയിലാണ് കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് സമീപം വെച്ച് കാറുകളിലെത്തിയ പത്തംഗ സംഘം അടിച്ച് വീഴ്ത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തത്.
സംഭവത്തില്‍ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒമ്പതാം പ്രതിയാണ് നവീദ്. ഇനി രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Accuse, arrest, Police, Crime, Robbery, Attack, Attack case accused remanded