വാട്സ്ആപ്പ് മെസേജിനെ ചൊല്ലി പ്രവാസിയെയും ഭാര്യയെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച പ്രതികള്‍ റിമാന്‍ഡില്‍
Nov 13, 2018, 10:28 IST
കുമ്പള: (www.kasargodvartha.com 13.11.2018) വാട്സ്ആപ്പ് മെസേജിനെ ചൊല്ലി പ്രവാസിയെയും ഭാര്യയെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ അഹ് മദ് നൗഫല്‍ (24), അബ്ദുല്‍ ലത്വീഫ് (24), ജാഫര്‍ സിദ്ദീഖ് (24), മുഹമ്മദ് ജലീല്‍ (30), അബ്ദുല്ല ഫസല്‍ (24) എന്നിവരെയാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
കൊടിയമ്മയിലെ പ്രവാസിയായ ഇബ്രാഹിം (38), ഭാര്യ ജമീല (28) എന്നിവരാണ് അക്രമത്തിനിരയായത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളുകയായിരുന്നു. തുടര്‍ന്ന് കുമ്പള എസ് ഐ ടി.വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജമീലയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ വരുമ്പോള്‍ കൊടിയമ്മ പള്ളിക്ക് സമീപം വെച്ച് സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഇബ്രാഹിമിനെയും ജമീലയെയും ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. മൂന്നു വര്‍ഷം മുമ്പ് വാട്സ്ആപ്പ് മെസേജിന്റെ പേരിലുണ്ടായ പ്രശ്നം അന്ന് പറഞ്ഞു തീര്‍ത്തിരുന്നു. ഇതിനു ശേഷം പള്ളിക്കു സമീപം എത്തിയപ്പോള്‍ ഇതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു.

Related News:
ഗുണ്ടാ വിളയാട്ടം: കാര്‍ തടഞ്ഞു നിര്‍ത്തി പ്രവാസിയെയും ഭാര്യയെയും അടിച്ചു പരിക്കേല്പിച്ചു, 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Car, Attack, Assault, Top-Headlines, Crime, Kumbala, Attack case accused remanded
< !- START disable copy paste -->