റോഡില്‍ വെച്ച ടയറില്‍ പച്ച പെയിന്റും പിന്നാലെ വെള്ള പെയിന്റും അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് 6 പേര് കൂടി അറസ്റ്റില്‍
Aug 3, 2018, 19:44 IST
പൊയ്നാച്ചി: (www.kasargodvartha.com 03.08.2018) റോഡില്‍ വെച്ച ടയറില്‍ പച്ച പെയിന്റും പിന്നാലെ വെള്ള പെയിന്റും അടിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറു പേര് കൂടി അറസ്റ്റിലായി. പെരിയാട്ടടുക്കം പള്ളാരത്തെ പി മുഹമ്മദ് യാസിന് (26), പൊയ്നാച്ചി പാക്കിസ്ഥാന് കോളനിയിലെ പി ഹാഷിം (24), പെരിയാട്ടടുക്കത്തെ ബി ബുര്‍ഹാനുദ്ദീന്‍ (24), കെ ജുനൈദ് (22), കുണിയ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആര് മുഹമ്മദ് ഹനീഫ (26), ചെരുമ്പ ബങ്ങാട്ടെ ടി എ മുഹമ്മദ് സനാഫ് (24) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 15നാണ് പെരിയാട്ടടുക്കം ജംഗ്ഷനിലെ ട്രാഫിക് വളയത്തില്‍ സ്ഥാപിച്ച ടയറിലേക്ക് പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കേസുമായി ബന്ധപ്പെട്ട് പെരിയാട്ടടുക്ക ചീരുമ്പയിലെ റാഷിദിനെ (22) പോലീസ് അറസ്റ്റു ചെയ്തിരുന്നു. റാഷിദ് ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പോലീസ് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ ജാമ്യം ലഭിച്ചിരുന്നില്ല.
ഏറ്റുമുട്ടലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഉദുമ ബ്ലോക്ക് ജോ. സെക്രട്ടറി ബങ്ങാട് ഈലടുക്കത്തെ കെ.നാരായണന് (34), പനയാല്‍ മേഖലാ സെക്രട്ടറി രഞ്ജിത്ത് (25), കിഴക്കേക്കര യൂണിറ്റ് സെക്രട്ടറി വിപിന്‍ ചായാട്ട് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിപിന്റെ പരിക്ക് ഗുരുതരമായിരുന്നു.
Related News:
റോഡില്‍ വെച്ച ടയറില്‍ പച്ച പെയിന്റും പിന്നാലെ വെള്ള പെയിന്റും; തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Poinachi, arrest, Road, Crime, Assault, Attack case; 6 arrested
< !- START disable copy paste -->