കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്ന കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Apr 26, 2019, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2019) കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പള്ളിക്കര പാക്യാര ടി കെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഫര്‍ഹാന (23)യുടെ പരാതിയില്‍ ഭര്‍ത്താവ് കളനാട് കുന്നരിയത്ത് ഹൗസിലെ കെ എം അബൂബക്കര്‍ സിദ്ദീഖ് (30), പിതാവ് മുഹമ്മദ് എന്ന മുഹമ്മദ് കുഞ്ഞി (69), മാതാവ് ഉമ്മു കുല്‍സു എന്ന കുല്‍സു (58) എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അബൂബക്കര്‍ സീദ്ദിഖ് ഒളിവിലാണ്. മുഹമ്മദ് കുഞ്ഞി കേസ് അന്വേഷണത്തിനിടെ 2019 ജനുവരി 16 ന് മരണപ്പെടുകയായിരുന്നു. 2016 ജൂലൈ 18 ന് എരോല്‍ പാലസിലാണ് ഫര്‍ഹാനയും അബൂബക്കര്‍ സിദ്ദീഖും വിവാഹിതരായത്. 40 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും വിവാഹസമയത്ത് നല്‍കിയിരുന്നു. കല്യാണപ്പിറ്റേന്നു തന്നെ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസീകമായും പീഡിപ്പിക്കാന്‍ തുടങ്ങിയതായി ഫര്‍ഹാനയുടെ പരാതിയില്‍ പറയുന്നു. 2018 ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ നടന്ന ക്രൂരപീഡനത്തിനൊടുവിലാണ് ഫര്‍ഹാന പൊലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Police, case, Molestation, Crime, Top-Headlines, Bekal, Attack against Wife; charge sheet submitted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Police, case, Molestation, Crime, Top-Headlines, Bekal, Attack against Wife; charge sheet submitted
< !- START disable copy paste -->