പാട്ടുത്സവത്തിനെത്തിയ ആചാരക്കാര്‍ക്ക് നേരെ അക്രമം; 2 പേര്‍ ആശുപത്രിയില്‍
Jan 14, 2018, 19:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2018) പാട്ടുത്സവം നടന്നുകൊണ്ടിരിക്കുന്ന മടിയം കൂലോത്ത് എത്തിയ ആചാരക്കാരെ ഒരു സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. തലയ്ക്ക് പരിക്കേറ്റ മുളവന്നൂരിലെ ബാബുവിന്റെ മകന്‍ കെ. ഹരിദാസ്, കൃഷണന്റെ മകന്‍ എ. അരുണ്‍ എന്നിവരെ മാവുങ്കാല്‍ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുളവിന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ എഴുന്നളത്തുമായി എത്തിയപ്പോള്‍ ആചാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറെടുക്കുമ്പോഴാണ് യതൊരു പ്രകോപനവുമില്ലാതെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. മുളവിന്നൂരില്‍ നിന്നും വര്‍ഷങ്ങളായി എഴുന്നള്ളത്തിനെ അനുഗമിക്കുന്നത് ബിജെപി- സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഭക്തജനങ്ങളുടെ സര്‍വ്വാത്മന പിന്‍തുണ മുളവിന്നൂര്‍ ആചാരക്കാര്‍ക്ക് ലഭിക്കുന്നത് തടയിടാനാണ് അക്രമമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ പ്രദീപ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Assault, Attack, Top-Headlines, hospital, Injured, Crime, Attack against temple workers; 2 hospitalized
< !- START disable copy paste -->