ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിനു നേരെയുണ്ടായ അക്രമം; 150 സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, അനുമതിയില്ലാതെ പദസഞ്ചലനം നടത്തിയതിന് 200 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്
Dec 28, 2019, 10:24 IST
നീലേശ്വരം: (www.kasargodvartha.com 28.12.2019) നീലേശ്വരം നഗരത്തില്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിനു നേരെയുണ്ടായ അക്രമത്തില്‍ 150 സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം അനുമതിയില്ലാതെ പദസഞ്ചലനം നടത്തിയതിന് 200 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ചതിന് 50 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ നീലേശ്വരം ബസ് സ്റ്റാന്‍ഡ് ഓട്ടോ സ്റ്റാന്‍ഡിന് സമീപമാണ് ആര്‍ എസ് എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ പദസഞ്ചലനത്തിനു നേരെ ആക്രമണമുണ്ടായത്. സി പി എം അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയവര്‍ പദസഞ്ചലനം തടഞ്ഞപ്പോള്‍ ഇവരെ പോലീസ് വിരട്ടിയോടിച്ചു. ഇതോടെ കല്ലേറുണ്ടായി. തുടര്‍ന്ന് അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കല്ലേറില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ വാഴക്കോട്ടെ വി അര്‍ജുന്‍ (14), അശ്വിന്‍ കൃഷ്ണന്‍ (17), ചിത്താരി ചേറ്റുകുണ്ടിലെ രാഹുല്‍ എന്നിവര്‍ക്കും കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍, നീലേശ്വരം സി ഐ എം എ മാത്യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനോദ്, സുധീഷ്, വിപിന്‍, രതീഷ് എന്നിവര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫ് സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Attack against RSS route march; Case against 150 CPM workers
< !- START disable copy paste -->