റെയില്‍വേ ക്ലീനിംഗ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദനം; നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍
Feb 23, 2019, 10:55 IST
കോഴിക്കോട്: (www.kasargodvartha.com 23.02.2019) റെയില്‍വേ ക്ലീനിംഗ് ജീവനക്കാരിയെ കടന്നുപിടിച്ച് മര്‍ദിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ സ്വദേശി മുഹമ്മദ് ഷരീഫിനെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് പിടികൂടിയത്. കൊലപാതക ശ്രമമുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഷരീഫെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ജീവനക്കാരിക്കു നേരെ അതിക്രമമുണ്ടായത്. ക്ലീനിംഗ് ജോലിയിലുണ്ടായിരുന്ന തേഞ്ഞിപ്പലം സ്വദേശിനിയെ മുഹമ്മദ് ഷരീഫ് കടന്നുപിടിക്കുകയും എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ മുഖത്തും ശരീരത്തിലും നിരവധി തവണ അടിക്കുകയും ചെയ്യുകയായിരുന്നു. പരിചിതമില്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുന്നതാണ് ഇയാളുടെ വിനോദമാണെന്നും പോലീസ് അറിയിച്ചു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ പൊക്കിയത്. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. മദ്യലഹരിയിലായിരുന്നു ഷരീഫ്. പോലീസിനെ അസഭ്യം പറയുകയും കെയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ എട്ടോളം കേസുകള്‍ നിലവിലുണ്ട്. കൊലപാതകശ്രമം, വനികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കേസുകളിലാണ് മുഹമ്മദ് ഷരീഫ് പ്രതിയായിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attack against Railway Cleaning lady; Man arrested, Kozhikode, News, Top-Headlines, Crime, Attack, Railway station, Police, arrest, Railway, Case.