പത്ര ഏജന്റിന്റെ വീട് അക്രമിച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Jan 5, 2019, 10:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2019) പത്ര ഏജന്റും സിപിഎം പ്രവര്‍ത്തകനുമായ കൊവ്വല്‍സ്റ്റോറിലെ പി വി നാരായണന്റെ വീടിന് നേരെ അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കേസെടുത്തു. കൊവ്വല്‍ സ്റ്റോറിലെ ബാബു, രാജു, വിശ്വന്‍, രഞ്ജിത്ത്, സുരേഷന്‍, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപത്തെ വീടിനു മുന്നില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. മരകഷ്ണങ്ങള്‍ കൊണ്ട് ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് നാരായണനും വീട്ടുകാരും എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയപ്പോള്‍ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഏകദേശം 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Attack, Crime, Kanhangad, House, Attack against News paper agent's house; case against BJP workers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Attack, Crime, Kanhangad, House, Attack against News paper agent's house; case against BJP workers
< !- START disable copy paste -->