രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണത്തിനിറങ്ങിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; പിന്നില്‍ സി പി എമ്മെന്ന് ആരോപണം
May 21, 2019, 08:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2019) യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഇലക്ഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയതിന് വിരോധത്തില്‍ എം എസ് എഫ് മുന്‍സിപ്പല്‍ പ്രസിഡണ്ടടക്കം നാലുപേരെ മാരകായുധങ്ങളുമായി അക്രമിച്ചു. എം എസ് എഫ് പ്രസിഡണ്ട് കല്ലൂരാവി ബീച്ച് റോഡിലെ മുണ്ടത്തോടിലെ മുഹമ്മഹ് ഹാഷിര്‍ (21), ഇര്‍ഷാദ് (26), ഹസന്‍ (24), ഇസ്ഹാഖ് (22) എന്നിവരെയാണ് അക്രമിച്ചത്.
ഇവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സി പി എം പ്രവര്‍ത്തകരായ ഷംസീര്‍, ഉവൈസ്, ഹസീബ്, മുബഷീര്‍ തുടങ്ങിയ 50ഓളം പേര്‍ മുണ്ടത്തോട് ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിന് മുന്നിലിരിക്കുകയായിരുന്ന തങ്ങളെ മരവടി തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെട്ടു. മുഹമ്മദ് ഷാഹിദിന്റെ വലത് കൈക്ക് ആണിപാരകൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇലക്ഷന്‍ സമയത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതിനാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, Attack against MSF activists
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Kanhangad, Attack against MSF activists
< !- START disable copy paste -->