ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിനെ കണ്ട് സ്‌കൂട്ടര്‍ പോലീസുകാര്‍ക്കു നേരെ ഓടിച്ചുവിട്ട് രക്ഷപ്പെട്ടു; 2 പോലീസുകാര്‍ക്ക് പരിക്ക്, പ്രതിക്കു വേണ്ടി അന്വേഷണം ഊര്‍ജിതം
Jan 24, 2019, 19:31 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.01.2019) ഹര്‍ത്താല്‍ ദിനത്തില്‍ ബായാര്‍ മുളിഗദ്ദെയിലെ മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിനെ കണ്ട് സ്‌കൂട്ടര്‍ പോലീസുകാര്‍ക്കു നേരെ ഓടിച്ചുവിട്ട് രക്ഷപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കന്യാന ബെരിക്കട്ടെയില്‍ വെച്ചാണ് സംഭവം. കേസില്‍ ഒന്നാം പ്രതിയായ കന്യാന സ്വദേശിയെ പിടികൂടാനായി എത്തിയതായിരുന്നു അന്വേഷണ സംഘത്തലവനായ സി ഐ സി ബി തോമസും സംഘവും. ഇതിനിടെയാണ് പോലീസിനെ കണ്ട് പ്രതി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ പോലീസുകാര്‍ക്കു നേരെ വിട്ട് ഓടിരക്ഷപ്പെട്ടത്.
സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒന്നാം പ്രതിയടക്കം അഞ്ചു പേരെയാണ് ഇനി പിടികിട്ടാനുള്ളതെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Police, Top-Headlines, Attack, Bayar, Crime, Attack against Madrasa teacher; accused escaped
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Police, Top-Headlines, Attack, Bayar, Crime, Attack against Madrasa teacher; accused escaped
< !- START disable copy paste -->