കെ എസ് ആര് ടി സി ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; അറസ്റ്റിലായത് കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയുടന്‍
Jan 25, 2019, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2019) കെ എസ് ആര് ടി സി ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയിലെ മഹേഷിനെ (23)യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രശാന്ത് (33) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ പ്രശാന്തിന്റെ പരാതിയില്‍ മഹേഷിനെ കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ബൈക്കിന് സൈഡ് നല്കിയില്ലെന്നാരോപിച്ചാണ് കെ എസ് ആര് ടി സി ബസ് ഡ്രൈവറെ വീട്ടില്‍ കയറി ആക്രമിച്ചത്.
കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. കാസര്‍കോട് കോടതിയില്‍ മറ്റൊരു കേസിലെ വാറണ്ടില്‍ ജാമ്യത്തില്‍ ഇറങ്ങി പോകുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയാണ് മഹേഷ്.
Keywords: Attack against KSRTC Driver; accused arrested, Kasaragod, news, Crime, Attack, case, Police, arrest, KSRTC, court, Kerala.