വീട്ടമ്മയെ ആക്രമിച്ച സംഭവം; കൊലക്കേസ് പ്രതിയടക്കം 4 പേര്‍ക്കെതിരെ കേസ്
Dec 27, 2019, 20:39 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2019) വീട്ടമ്മയെ അക്രമിച്ചുവെന്ന പരാതിയില്‍ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ജി യു പി സ്‌കൂളിന് സമീപത്തെ ശിവപ്രസാദിന്റെ ഭാര്യ മാലതി(32)യുടെ പരാതിയില്‍ ബട്ടംപാറയിലെ മഹേഷ്, അര്‍ഷിത്, അഭിഷേക്, പ്രജ്വല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാലതിയുടെ ഭര്‍ത്താവ് ശിവപ്രസാദ് സ്‌കൂള്‍ പി ടി എ കമ്മിറ്റിയംഗമാണ്. സ്‌കൂളിന് സമീപം രാത്രിയില്‍ മദ്യകുപ്പികള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ശിവപ്രസാദ് സംഘത്തിന്റെ നടപടിയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വീടുകയറി അക്രമം നടത്തുകയായിരുന്നു. മഹേഷ് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, House, case, Murder-case, arrest, Crime, Attack against House wife; Case against 4
< !- START disable copy paste -->