കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന് കാവല്‍ക്കാരനും ആശുപത്രിക്കും നേരെ അക്രമം; 3 പേര്‍ അറസ്റ്റില്‍
Jan 2, 2020, 17:42 IST
കുമ്പള:(www.kasargodvartha.com 02.01.2020) കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന് കാവല്‍ക്കാരനും ആശുപത്രിക്കും നേരെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സൂരംബയല്‍ സ്വദേശികളായ സന്തോഷ് (20), ശൈലേഷ് (25), വിജയ് (29) എന്നിവരെയാണ് കുമ്പള അഡീ. എസ് ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം കുമ്പള സഹകരണാശുപത്രിക്കു മുന്നില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു. മാറ്റിയിടാന്‍ ആവശ്യപ്പെട്ടതോടെ സംഘം ആശുപത്രി കാവല്‍ക്കാരന്‍ യോഗേഷിനെ ആക്രമിച്ചു. തുടര്‍ന്ന് ആശുപത്രി കാഷ്വാലിറ്റിയുടെ ഗ്ലാസ് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, arrest, Police, Crime, Attack against hospital; 3 arrested
< !- START disable copy paste -->