സി പി എം ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; 2 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Mar 28, 2019, 10:44 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2019) എല്‍ ഡി എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം അവസാനിച്ചതിന് പിന്നാലെ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. കുഡ്‌ലുവിലെ അജേഷ് കുമാര്‍ എന്ന അജു (29), മന്നിപ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ സുധീഷ് (20) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ പി ആനന്ദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ 10 ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ശരത്ത്, അജിത്ത് ഉള്‍പെടെ ഇനി എട്ടോളം പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് അറിയിച്ചു. രാംദാസ് നഗര്‍ ലോക്കല്‍ സെക്രട്ടറി കെ ഭുജംഗഷെട്ടിയാണ് അക്രമത്തിനിരയായത്. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി കൂഡ്ലുവില്‍ സംഘടിപ്പിച്ച പൊതുയോഗം അവസാനിച്ചതിന് പിന്നാലെയാണ് ആക്രമമുണ്ടായത്.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സി ജെ സജിത്തിന്റെ പ്രസംഗം അവസാനിച്ചയുടന്‍ 'ഞങ്ങളുടെ നാട്ടിലെത്തി മോഡിക്കും ബിജെപിക്കുമെതിരെ പ്രസംഗിക്കുമോ' എന്നാക്രോശിച്ച് ഇരുപതോളം പേരടങ്ങിയ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭുജംഗഷെട്ടിയെ അക്രമിച്ചത്.
Related News:
സി പി എം ലോക്കല്‍ സെക്രട്ടറിക്കു നേരെയുണ്ടായ അക്രമം; വധശ്രമത്തിന് കേസെടുത്തു, 2 പേര്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Kudlu, Attack against CPM local secretary; 2 BJP workers arrested
< !- START disable copy paste -->