ശീതളപാനീയത്തിന് അമിത തുക വാങ്ങി; ചോദ്യം ചെയ്തതിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ചാനല്‍ പ്രവര്‍ത്തകരെ മര്‍ദിച്ചു, ശീതീകരിച്ചതിനാണ് അധിക തുക ഈടാക്കിയതെന്ന് റസ്റ്റോറന്റ് ഉടമയുടെ വിചിത്രവാദം, പോലീസ് അന്വേഷണം തുടങ്ങി
Oct 15, 2019, 12:19 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.10.2019) ശീതളപാനീയത്തിന് അമിത തുക വാങ്ങിയത് ചോദ്യം ചെയ്തതിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ചാനല്‍ പ്രവര്‍ത്തകരെ മര്‍ദിച്ചു. ഹൊസങ്കടിയിലെ ഫുഡ് ലാന്‍ഡ് റസ്റ്റോറന്റില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. രാത്രി റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഒപ്പം 35 രൂപ വിലയുള്ള ശീതളപാനീയം വാങ്ങുകയും ചെയ്തു. ഇതിന് 40 രൂപ നിരക്ക് ഈടാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് റസ്‌റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് കൈയ്യേറ്റം നടത്തിയത്.
ശീതീകരിച്ചതിനാണ് അധിക തുക ഈടാക്കിയതെന്ന വിചിത്രവാദമാണ് റസ്റ്റോറന്റ് ഉടമ ഉയര്‍ത്തിയത്. ക്യാമറാമാനെയും മറ്റും ഇതിന്റെ പേരില്‍ ഏറെ സമയം ഇവിടെ തടഞ്ഞുവെച്ചു. സംഭവം സംബന്ധിച്ച് ചാനല്‍ പ്രവര്‍ത്തകര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്. ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് ചീഫ് മഞ്ചേശ്വരം പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ് ശക്തമായി പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Attack, Crime, Assault, Attack against Channel workers in Hosangadi
< !- START disable copy paste -->