Young man arrested | 'സംശയരോഗം കലശലായതോടെ ഭാര്യയുടെ ചെവി മുറിച്ചു; വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു'; പിന്നാലെ ഭര്‍ത്താവ് കള്ളത്തോക്കുമായി അറസ്റ്റില്‍
Aug 24, 2022, 17:32 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയുടെ ചെവി മുറിക്കുകയും വാക്കത്തി കൊണ്ട് കഴുത്ത് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ ഭര്‍ത്താവിനെ വെള്ളരിക്കുണ്ട് പൊലീസ് തോക്കുമായി അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മനോഹരനെയാണ് (39) കള്ളത്തോക്കുമായി അറസ്റ്റ് ചെയ്തത്.
മാലോം പടയംകല്ലിലെ ഷൈല (27) യെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 'ഭാര്യയെ സംശയിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്. ഭാര്യയുടെ ഇടത് ചെവിയാണ് മുറിച്ചത്. ഇതിന് ശേഷം കഴുത്തിന് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ആക്രമത്തില്‍ നെറ്റിക്ക് മുറിവേറ്റു', പൊലീസ് പറഞ്ഞു.
പരിക്കേറ്റ ഷൈലയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോഹരനെതിരെ നരഹത്യാ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എസ്‌ഐ എം പി വിജയകുമാറിന്റെ നേതൃത്വത്തിൽ എഎസ്‌ഐ സജിജോസ്, എസ്പിഒമാരായ റജികുമാര്‍, മധു, സിപിഒമാരായ ഷിജിത്ത്, ഹോം ഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കള്ളത്തോക്കുമായി അറസ്റ്റ് ചെയ്തത്.

Keywords: Assault complaint; Young man arrested, Kerala, Vellarikundu, News, Top-Headlines, Arrested, Man, Complaint, Police, Hospital, Case.
< !- START disable copy paste -->