Police FIR | ബേക്കല്‍ തച്ചങ്ങാട്ടെ കത്തിക്കുത്ത്: 2 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു; വേട്ടേറ്റയാളുടെ തലയ്ക്ക് 18 തുന്നിക്കെട്ട്
Apr 21, 2022, 16:27 IST
ബേക്കല്‍: (www.kasargodvartha.com) തച്ചങ്ങാട്ട് ബുധനാഴ്ച രാത്രിയുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
തച്ചങ്ങാട് പാലത്താട്ടെ രാമകൃഷ്ണനെ(55) തലയ്ക്ക് വെട്ടിയ സംഭവത്തിലാണ് അയല്‍വാസികളായ അശോകന്‍, അഭിലാശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് അക്രമമുണ്ടായത്. വീടിന്റെ താക്കോല്‍ കാണാതായത് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തടഞ്ഞുനിര്‍ത്തി മരവടി കൊണ്ട് നെഞ്ചത്തും പുറത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നു. വേട്ടേറ്റ രാമകൃഷ്ണന്റെ തലയ്ക്ക് 18 തുന്നിക്കെട്ടുകള്‍ നടത്തേണ്ടി വന്നു. പ്രതികള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Keywords: Bekal, Kasaragod, Kerala, News, Top-Headlines, Thachangad, Crime, Murder-attempt, Investigation, Attack, Injured, Police, Assault, Complaint, Hospital, Assault complaint; police registered case. < !- START disable copy paste -->